അപര്‍ണ ബാലമുരളി നായികയാകുന്ന ‘സർവ്വം താള മയം’; ഡിസംബർ 21ന് തിയേറ്ററില്‍

തിനെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സര്‍വ്വം താള മയത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സംവിധായകന്‍ രാജീവ് മേനോന്‍.

ജി.വി.പ്രകാശ് നായകന്‍ ആകുന്ന ചിത്രത്തില്‍ യുവനടി അപര്‍ണ്ണ ബാലമുരളിയാണ് നായികയായി എത്തുന്നത്. രാജീവ് മേനോന്‍ എ ആര്‍ റഹ്മാന്‍ കൂട്ടുകെട്ടിലെ മൂന്നാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് സിനിമയ്ക്ക്.

ക്യാമറ ഫ്രെയിമിലൂടെ പരസ്യമേഖയിലേക്കും പിന്നീട് വെള്ളിത്തിരയിലേക്കും എത്തിയ രാജീവ് മേനോന്‍ പ്രേക്ഷകരെയും സിനിമാ ലോകത്തെയും ആദ്യ ചിത്രത്തിലൂടെ തന്നെ ഞെട്ടിപ്പിച്ചിച്ചിരുന്നു. സര്‍വ്വം താള മയം ഡിസംബര്‍ 21നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്.

Top