ന്യൂ ഇയറില്‍ ന്യൂ ലുക്കുമായി കോലി; ചിത്രം വൈറല്‍

ഗുവാഹത്തി: പുതുവര്‍ഷത്തില്‍ പുതിയ ഹെയര്‍ സ്‌റ്റൈലിന്റെ ചിത്രം പങ്കുവെച്ച് ഇന്ത്യന് ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. പ്രമുഖ ഹെയര്‍ സ്‌റ്റൈലിസ്റ്റായ ആലിം ഹാക്കിം ആണ് കോലിയുടെ പുതിയ ഹെയര്‍ സ്‌റ്റൈലിന് പിന്നിലെ കരങ്ങള്‍. കോലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ന്യൂ ലുക്ക് പുറത്തുവിട്ടത്.

ഇരുവശങ്ങളും പറ്റെ വെട്ടി മുടിയുടെ നീളം നന്നേ ചെറുതാക്കി സ്‌പോര്‍ട്ടിംഗ് ലുക്കിലാണ് കോലി. വൈകാതെ ടീമിലെ മറ്റ് പലരും കോലിയുടെ ലുക്ക് അനുകരിക്കാനിടയുണ്ട്. ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മക്കൊപ്പം സ്വിറ്റ്‌സര്‍ലന്റില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്ന ചിത്രം നേരത്തെ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് ഈ ന്യൂ ലുക്കും പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഞ്ചിന് ഗുവാഹത്തിയില്‍ ശ്രീലങ്കക്കെതിരായ ആദ്യ ടി20ക്ക് ഇറങ്ങുമ്പോള്‍ ഈ ന്യൂ ലുക്കിലായിരിക്കും കോലി കളത്തിലിറങ്ങുന്നത്.

https://www.instagram.com/p/B60PqeAns91/?utm_source=ig_web_copy_link

Top