ഇന്ത്യന്‍ പൗരത്വം; അസം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തളളി ഗുവാഹത്തി ഹൈക്കോടതി

ഗുവാഹത്തി: ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനായി അസം സ്വദേശി സമര്‍പ്പിച്ച ഹര്‍ജി തളളി ഗുവാഹത്തി ഹൈക്കോടതി. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിന് പാന്‍ കാര്‍ഡോ, ബാങ്ക് രേഖകളോ, കരമടച്ച രസീതോ മതിയാവില്ലെന്ന് പറഞ്ഞ് അസം സ്വദേശിയായ ജബേദ ബീഗത്തിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്.

ജസ്റ്റിസ് മനോജിത് ബുയന്‍ ജസ്റ്റിസ് പര്‍ഥിവ് ജ്യോതി സെയ്ക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മാതാപിതാക്കളും സഹോദരനുമായുള്ള ബന്ധം തെളിയിക്കുന്നതില്‍ യുവതി പരാജയപ്പെട്ടുവെന്നും ഹാജരാക്കിയ രേഖകള്‍ പൗരത്വത്തെ സാധൂകരിക്കുന്നില്ലെന്നുമാണ് വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിലവില്‍ അസമില്‍ മാത്രമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. വിവാദമായ ലിസ്റ്റ് തയ്യാറാക്കലില്‍ 19 ലക്ഷം അസം സ്വദേശികള്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. ഇതേത്തുടര്‍ന്ന് കണക്കെടുപ്പ് വര്‍ഷം 1971 ആയി പരിഷ്‌കരിച്ചിരുന്നു. ലിസ്റ്റിന് പുറത്താകുന്നവര്‍ക്ക് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെ സമീപിക്കാമെന്നും സര്‍ക്കാര്‍ വ്യവസ്ഥ വച്ചിട്ടുണ്ട്.

Top