ഗുവാഹട്ടി ഐഐടിയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലക്ക്‌: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ദിസ്പൂര്‍:ഗുവാഹട്ടി ഐ.ഐ.ടിയില്‍ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് പൂട്ടിടാനൊരുങ്ങി അധികൃതര്‍. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടേയും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ നിരീക്ഷിക്കാന്‍ നിയോഗിച്ച സമിതി കരട് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ചെയര്‍മാനും സെക്രട്ടറിയും മറ്റ് 3 അംഗങ്ങളുമാണ് സമിതിയിലുള്ളത്.

വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും അടക്കം 8000 പേരാണ് സ്ഥാപനത്തിലുള്ളത്. ഇവരുടെ പരിധി വിട്ട സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ സ്ഥാപനത്തിന്റെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു എന്ന വിലയിരുത്തലിലാണ്‌ അധികൃതര്‍.

ഗുവാഹത്തി ഐ.ഐ.ടി ഡയറക്ടറുടെ അംഗീകാരത്തോടെ ഇത് സംബന്ധമായി നോട്ടീസ് ഇറക്കിയിരുന്നു.നടപടി അഭിപ്രായ സ്വാതന്ത്ര്യ മടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.

സ്ഥാപനത്തിന്റെ പേര്, ലോഗോ, മുദ്രാവാക്യം എന്നിവ പരാമര്‍ശിച്ച് നടത്തുന്ന ആശയവിനിമയത്തിന് മാര്‍ഗനിര്‍ദേശം ബാധകമാണ് നോട്ടീസില്‍ പറയുന്നു.

Top