ഈ സമ്മര്‍ദ്ദം തനിക്ക് താങ്ങാനാവില്ല;എസി മിലാന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഗട്ടൂസോ

സി മിലാന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഗട്ടൂസോ. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ ആവാത്തതോടെ താന്‍ ക്ലബിന്റെ പരിശീലക സ്ഥാനം രാജിവെക്കുകയാണെന്ന് മിലാന്‍ പരിശീലകന്‍ ഗട്ടൂസോ അറിയിച്ചു. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത എ സി മിലാന് നഷ്ടമായത് വെറും ഒരു പോയന്റിനാണ്.

ഗട്ടൂസോ ക്ലബ് വിടുന്നത് കരാറില്‍ ഇനിയും ലഭിക്കാനുള്ള വേതനത്തിന്റെ 90 ശതമാനവും വേണ്ടെന്ന് വെച്ചാണ്. താന്‍ ക്ലബിന്റെ ആരാധകന്‍ കൂടി ആയതുകൊണ്ട് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ സാധിക്കാത്തത് തന്നെ ഏറെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നു എന്ന് താരം പറഞ്ഞു.

2017ലാണ് ഗട്ടൂസ്സോ എസി മിലാന്റെ താല്‍ക്കാലിക പരിശീലകനായി എത്തിയത്. പിന്നീട് നല്ല പ്രകടനങ്ങള്‍ അദ്ദേഹത്തിന് സ്ഥിര കരാര്‍ നല്‍കി. ഗട്ടൂസോ 82 മത്സരങ്ങളില്‍ മിലാനെ പരിശീലിപ്പിച്ചു. അതില്‍ 40 മത്സരങ്ങളില്‍ വിജയം നേടി. 20മത്സരങ്ങള്‍ പരാജിതരായി.

Top