ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്കോ; നിലപാട് വ്യക്തമാക്കി താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പല തരത്തിലുള്ള അഭ്യൂഹങ്ങളും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. എന്നാലിപ്പോളിതാ ആ പ്രചരണത്തിനെല്ലാം അറുതി വരുത്തി കൃത്യമായ മറുപടിയുമായി ഗൗതം ഗംഭീര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ല. എല്ലാവരെയും പോലെ ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ചരിത്രജയത്തിനായി കാത്തിരിക്കുന്ന ഒരാള്‍ മാത്രമാണ് താനെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ബിജെപി ടിക്കറ്റില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര്‍ ഡല്‍ഹിയില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

Top