ആനയോട്ട മത്സരത്തില്‍ ഒന്നാമന്‍ ഗുരുവായൂര്‍ ഗോപീകണ്ണന്‍ തന്നെ

ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ആനയോട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം നേടി കൊമ്പന്‍ ഗോപീകണ്ണന്‍. ഇത് തുടര്‍ച്ചയായ എട്ടാം തവണയാണ് ഗുരുവായൂര്‍ ഗോപീകണ്ണന്‍ ഒന്നാമത് എത്തുന്നത്.

23 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. ഗുരുവായൂര്‍ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോട് അനുബന്ധിച്ചാണ് ആനയോട്ടമത്സരം നടക്കുക. ഈ മത്സരത്തില്‍ വിജയിക്കുന്ന ആനയാണ് ഉത്സവത്തിനിടെ ഗുരുവായൂരപ്പന്റെ സ്വര്‍ണതിടമ്പ് ഏഴുന്നള്ളിക്കുക.

Top