ഗുരുവായൂര്‍ ക്ഷേത്രം മനോഹരം; ഇന്ത്യയുടെ പുരോഗതിക്കായി പ്രാര്‍ഥിച്ചുവെന്നും മോദിയുടെ ട്വീറ്റ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി മോദി. ക്ഷേത്ര ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ട്വീറ്റും ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും മനോഹരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കായി താന്‍ പ്രാര്‍ഥിച്ചുവെന്നുമാണ് ട്വീറ്ററില്‍ കുറിച്ചത്.

ക്ഷേത്രത്തിലെത്തിയ മോദി നൂറ്റിപ്പതിനൊന്നു കിലോ താമരപ്പൂവ് കൊണ്ട് തുലാഭാരവും കളഭചാര്‍ത്ത് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുകയും ചെയ്തു. കേരളീയ വേഷത്തിലാണ് മോദി ദര്‍ശനത്തിനെത്തിയത്.

Top