ഗുരുവായൂരെത്തി ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍

ടന്‍ മോഹന്‍ലാല്‍ ഗുരുവായൂരെത്തി ക്ഷേത്ര ദര്‍ശനം നടത്തി. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിങിനിടെയാണ് താരം ദര്‍ശനത്തിന് എത്തിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ദര്‍ശനം നടത്തിയത്. ഗുരുവായൂരില്‍ എത്തിയ ചിത്രം മോഹന്‍ലാല്‍ തന്നെയാണ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

ഇട്ടിമാണി എന്ന ചിത്രത്തില്‍ തൃശൂര്‍കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിരുന്നു.

Top