ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: വിവാദ ചിത്രം പദ്മാവതിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസ് ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും.

ഗുരുഗ്രാമിലെ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കര്‍ണിസേന നേതാവ് ഠാക്കൂര്‍ കുശാല്‍പാലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ജിഡി ഗോയങ്ക വേള്‍ഡ് സ്‌കൂളിലെ നഴ്‌സറി തലം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് പദ്മാവത് വിരുദ്ധസംഘം ആക്രമിച്ചത്. അക്രമത്തില്‍ ഭയന്ന് വിറച്ച് കുട്ടികള്‍ നിലവിളിക്കുന്ന രംഗങ്ങളടങ്ങിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Top