പൊലീസ് പട്രോളിങ്ങിന് പുതിയ പത്ത് ബൈക്കുകൾ സുസുക്കി ജിക്സര്‍ sf250

ഗുരുഗ്രാം പൊലീസ് പട്രോളിങ് ആവശ്യങ്ങള്‍ക്ക് പുതിയ പത്ത് സുസുക്കി ജിക്സര്‍ sf250 ഉപയോഗിക്കും. സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് ആണ് ബൈക്ക് പൊലീസിന് കൈമാറിയത്. കമ്പനിയുടെ റോഡ് സുരക്ഷ പ്രചരണത്തിന്റെ ഭാഗം കൂടിയാണ് ബൈക്കുകള്‍ നല്‍കിയത്.

ചെറിയ മോഡിഫിക്കേഷന്‍ നടത്തിയാണ് ജിക്സര്‍ sf250 പൊലീസ് സേനയ്ക്ക് കൈമാറിയത്. ഫ്യുവല്‍ ടാങ്കിലെ പോലീസ് ബാഡ്ജിങ്, സൈഡ് പാനിയേഴ്സ്, മുന്നിലെ വലിയ വിന്‍ഡ് സ്‌ക്രീന്‍, പൊലീസ് സൈറണ്‍ തുടങ്ങിയവയാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ള പ്രത്യേകതകള്‍. 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ജിക്സര്‍ sf 250ക്ക് കരുത്ത് പകരുന്നത്.

Top