ഉസ്ബെക്കിസ്താന്‍ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി…

ഗുരുഗ്രാം: ഉസ്ബെക്കിസ്താനില്‍ നിന്ന് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ 31കാരിയെ കൂട്ടബലാംത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. അന്വേഷണത്തിനായി അഞ്ചംഗസംഘത്തെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.ശനിയാഴ്ചയുവതി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് ബലാംത്സംഗം ചെയ്തത്.

സംഭവത്തില്‍ യുവതിയുടെ സുഹൃത്തുക്കളെയും സംശയം തോന്നിയവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് ഇന്ത്യയിലെത്തിയ യുവതി മദന്‍ഗിരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.

രണ്ടുവര്‍ഷത്തോളമായി ഗുരുഗ്രാം സ്വദേശിയും ആക്രികച്ചവടക്കാരനുമായ യുവാവുമായി യുവതി സൗഹൃദത്തിലാണ്. ഫെയ്‌സ് ബുക്ക് മുഖേനയാണ് ഇരുവരും സൗഹൃദത്തിലായത്. ശനിയാഴ്ച യുവതിയെ വിളിച്ച ഇയാള്‍ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. മസൂദ്പുരിലെത്തി കൂട്ടികൊണ്ടുപോകാമെന്നും പറഞ്ഞു. ഇത് അനുസരിച്ച് രണ്ട് സുഹൃത്തുക്കളോടൊപ്പം കാറുമായെത്തിയ ഇയാള്‍ യുവതിയെ ബലം പ്രയോഗിച്ച് തന്റെ ഫ്‌ളാറ്റിലേക്ക് കൂട്ടികൊണ്ടുപോയി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് യുവതി എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തു.

മൂന്ന് പേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം ഇവര്‍ താമസിക്കുന്ന വീടിന്റെ സമീപം ഉപേക്ഷിച്ചു.ഇവിടെ നിന്നും ഒരു സുഹൃത്താണ് യുവതിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഡോക്ടര്‍മാരോട് യുവതി നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഇതോടെ ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

Top