ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

death

ഗുരുഗ്രാം: ചെറിയ കുട്ടിയടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍.അമ്മയും മകനും മരുമകളും അവരുടെ ഒരു വയസ്സ് പ്രായമാകാത്ത കുട്ടിയുമാണ് കുടുംബത്തിലുണ്ടായിരുന്നത്. മരുമകള്‍ ഭര്‍ത്താവിനെയും അമ്മയെയും കൊന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

മരുമകളുടെ മൃതദേഹം തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മകന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ തറയില്‍ കിടക്കുകയായിരുന്നു. കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top