ഗുര്‍മീതിന്റെ ഫോട്ടോകള്‍ അഴുക്കു ചാലില്‍ ഉപേക്ഷിച്ച നിലയില്‍

ജയ്പൂര്‍: ബലാത്സംഗ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മിത് രാം റഹീം സിങ്ങിന്റെ ഫോട്ടോകള്‍ അഴുക്കു ചാലില്‍ ഉപേക്ഷിച്ച നിലയില്‍.

രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ മീരാ ചൗക്ക് മേഖലയിലെ അഴുക്കു ചാലില്‍ നിന്നുമാണ് ഫോട്ടോകള്‍ കണ്ടെത്തിയത്.

അഴുക്കു വെള്ളത്തില്‍ മുങ്ങിയ നിലയില്‍ നൂറിലധികം ഫോട്ടോകളുണ്ടായിരുന്നു.

ബലാത്സംഗ കേസിലെ ശിക്ഷാവിധിക്ക് ശേഷം റാം റഹീമിന്റെ അനുയായികള്‍ തന്നെയാകാം ഇത്തരത്തില്‍ ചിത്രങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഗുര്‍മീത് റാം റഹീമിന്റെ ജന്മദേശമാണ് ശ്രീഗംഗാനഗര്‍. ഇവിടെ ഗുരുസാഗര്‍ മുന്‍ഡിയ എന്ന ഗ്രാമത്തിലാണ് റാം റഹീം ജനിച്ചത്.

അതുകൊണ്ടുതന്നെ ശ്രീഗംഗാനഗറില്‍ ഗുര്‍മീതിന് അനുയായികള്‍ നിരവധിയാണ്. മാത്രമല്ല, ഗുര്‍മീതിന്റെ വിധി പ്രഖ്യാപിച്ച ദിവസം ഇവിടെ നിന്നും നിരവധിയാളുകള്‍ കോടതിയില്‍ എത്തിയിരുന്നു.

Top