ഗുര്‍മീത് റാം അനുയായികളുടെ കലാപം ; സൂത്രധാരന്‍ പിടിയില്‍

ചണ്ഡീഗഡ്: വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിം മാനഭംഗക്കേസി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ 38 പേര്‍ കൊല്ലപ്പെട്ട കലാപത്തിന്റെ സൂത്രധാരന്‍ പിടിയില്‍.

ദുനി ചന്ദ് എന്ന ദേരാ സച്ചാ സൗദ അനുയായിയാണ് പിടിയിലായത്. കോടതി ഗുര്‍മിതനെ കുറ്റക്കാരനെന്നു വിധിച്ചാല്‍ അക്രമം നടത്താന്‍ നിയോഗിച്ചിരുന്ന എ ടീമിന്റെ സൂത്രധാരനാണ് ദുനി ചന്ദ്.

കലാപത്തിശേഷം ഒളിവിലായിരുന്ന ഇയാളെ പഞ്ചാബിലെ ഗുജ്ജരനില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1.70 ലക്ഷം രൂപ, കാര്‍, മുളകുപൊടി തുടങ്ങിയവ ഇയാളില്‍നിന്ന് കണ്ടെടുത്തു. അനുയായികളായ രണ്ടു പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഗുര്‍മിതിനെ കോടതി 20 വര്‍ഷം തടവിനും 30 ലക്ഷം രൂപ പിഴയും വിധിച്ചത്.

Top