കൃഷി ചെയ്യാന്‍ പരോള്‍ അനുവദിക്കണം; ആവശ്യവുമായി ഗുര്‍മീത് റാം റഹീം സിങ്

റോതക്: കൃഷി ചെയ്യാന്‍ പരോള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്. ബലാല്‍സംഗ – കൊലപാതക കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത്.

ഹരിയാണയിലുള്ള ഡേരാ സച്ചാ സൗദാ ആസ്ഥാനത്തുള്ള കൃഷി സ്ഥലത്ത് കൃഷി ഇറക്കാന്‍ പരോള്‍ അനുവദിക്കണമെന്നാണ് ആവശ്യം. രണ്ട് ബാലാല്‍സംഗ കേസുകളിലും മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും റോത്തക്കിലെ സുനാറിയ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് 51കാരനായ ഗുര്‍മീത്. 42 ദിവസത്തെ പരോളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുര്‍മീതിന് പരോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ജയില്‍ സുപ്രണ്ട് ജൂണ്‍ 18 ന് ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയുടെയും ഇന്റലിജന്‍സിന്റെയും സിര്‍സാ ജില്ലാ മജിസ്ട്രേറ്റിന്റെയും അഭിപ്രായവും തേടിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക. ഗുര്‍മീതിന് പരോള്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നമായി മാറുമോയെന്നും പരിശോധിക്കുന്നുണ്ട്.

Top