ഗൗരിയുടെ ആത്മഹത്യ ; ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി, വിധി വെള്ളിയാഴ്ച

കൊച്ചി: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി.

കേസ് വിധി പറയാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

അധ്യാപകരുടെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ കോടതി ആവശ്യപ്പെട്ടാല്‍ ഹാജരാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 2 മണിയോടെയാണ് മരിച്ചത്.

സംഭവത്തില്‍ അധ്യാപികമാരായ സിന്ധുവിനും ക്രെസന്റിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരിക്കുന്നത്.

Top