ഗൗരിയുടെ ആത്മഹത്യ ; അധ്യാപികമാര്‍ക്ക് ഉപാധികളോടെ മൂന്‍കൂര്‍ ജാമ്യം

കൊച്ചി: കൊല്ലം ട്രിനിറ്റി ലെയ്‌സിയം സ്‌കൂളില്‍ നിന്നു ചാടി ഗൗരി നേഹ ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികമാര്‍ക്ക് ഹൈക്കോടതിയുടെ മൂന്‍കൂര്‍ ജാമ്യം.

സിന്ധുപോള്‍ ,ക്രസന്റ് എന്നീ അധ്യാപികമാരോട് നവംബര്‍ 17ന് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാകണമെന്ന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഈ മാസം 17,18 തിയതികളില്‍ അന്വേഷണ സംഘത്തിനു മുന്‍പാകെയും എല്ലാ ചൊവ്വാഴ്ചയും പൊലീസ് സ്റ്റേഷനിലും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.

തങ്ങള്‍ നിരപരാധികളാണെന്നും ക്രിമിനല്‍ കേസില്‍ അറിയാതെ പ്രതികള്‍ ആകുകയായിരുന്നു എന്നും അധ്യാപികമാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കോടതി മൂന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 2 മണിയോടെയാണ് മരിച്ചത്.

സംഭവത്തില്‍ അധ്യാപികമാരായ സിന്ധുവിനും ക്രെസന്റിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരിക്കുന്നത്.

Top