Gurdaspur ex-SP Salwinder booked for sexual assault on 7 constables

ഗുര്‍ദാസ്പൂര്‍:പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്ത ഗുര്‍ദാസ്പൂര്‍ മുന്‍ എസ്.പി സല്‍വീന്ദര്‍ സിംഗിനെതിരെ വീണ്ടും ലൈംഗിക പീഡന കേസ്.

ഇയാള്‍ക്കെതിരെ മുമ്പും കൈക്കൂലി വാങ്ങിയതിനും ലൈംഗിക പീഡനത്തിനും കേസെടുത്തിരുന്നു.

ആറോളം വനിത പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ് സല്‍വീന്ദര്‍ സിംഗ് ലൈംഗികമായി തങ്ങളെ ഉപദ്രവിച്ചെന്നുകാട്ടി പഞ്ചാബ് ഡി.ജി.പിക്ക് കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ജി ഗുര്‍ദ്ദീപ് കൗര്‍ ഡിയോ നടത്തിയ അന്വേഷണത്തില്‍ സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 354എ( ലൈംഗിക പീഡനം)യുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top