തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ദീപാവലി സമ്മാനമായി ഗുര്‍ബാസ്

ലോകകപ്പില്‍ ഏവരെയും അത്ഭുതപ്പെടുത്തിയ ടീമായിരുന്നു അഫ്ഗാനിസ്ഥാന്‍. തുടരെ തുടരെയുള്ള അട്ടിമറികളിലൂടെ ഏവരെയും ഞെട്ടിച്ച് കളഞ്ഞ ടീം. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പിന്തള്ളി നാലു വിജയങ്ങളും എട്ടു പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനം സ്വന്തമാക്കിയാണ് അവര്‍ ലോകകപ്പില്‍ നിന്ന് മടങ്ങിയത്. ഇപ്പോഴിതാ ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവരുകയാണ് അഫ്ഗാന്‍ കളിക്കാരന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ ഒരു ഹൃദ്യമായ വീഡിയോ.

കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുക്കല്‍ പണം വെച്ചു. ശേഷം പെട്ടെന്ന് തന്നെ തന്റെ കാറില്‍ കയറി പോവുകയും ചെയ്തു. അഹമ്മദാബാദ് നിവാസിയായ ഒരു റേഡിയോ ജോക്കിയാണ് താരത്തെ തിരിച്ചറിഞ്ഞ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ വൈറലായി. നിരവധി പേര്‍ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ റീ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ദീപാവലി സമ്മാനമായി ഗുര്‍ബാസ് പണം നല്‍കുന്ന വീഡിയോ ആണ് വൈറലാകുന്നത്. അഫാഗാന്‍ ഓപ്പണറായ താരം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ദീപാവലി സമ്മാനവുമായി എത്തിയത്. കാറിലെത്തിയ ഇരുപത്തിയൊന്നുകാരനായ താരം തെരുവില്‍ ഉറങ്ങുന്ന ആളുകള്‍ക്ക് 500 രൂപ വീതമാണ് ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കിയത്.

 

Top