ദീപാവലി വെടിക്കെട്ടുമായ് ഗപ്ടിൽ; ടി20യിൽ 150 സിക്സ് നേടുന്ന ആദ്യ താരം

സ്‌കോട്‌ലാന്‍ഡിനെതിരെ ബാറ്റിംഗ് മികവ് പുലര്‍ത്തിയ മാര്‍ട്ടിന്‍ ഗപ്ടില്‍ തന്റെ അര്‍ദ്ധ ശതകം നേടിയതിനിടെ റെക്കോര്‍ഡുകള്‍ കൂടി സൃഷ്ടിച്ചാണ് മുന്നേറിയത്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 സിക്‌സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും 3000 ടി20 അന്താരാഷ്ട്ര റണ്‍സ് നേടിയ രണ്ടാമത്തെ താരവുമായി മാര്‍ട്ടിന്‍ ഗപ്ടില്‍ മാറി.

93 റണ്‍സ് നേടിയ ഗപ്ടില്‍ 7 സിക്‌സുകളാണ് 56 പന്തില്‍ നിന്ന് അടിച്ചത്. 134 സിക്‌സുമായി രോഹിത് ശര്‍മ്മയും 122 സിക്‌സുമായി ക്രിസ് ഗെയിലുമാണ് താരത്തിന് പിന്നില്‍ സിക്‌സടി വീരന്മാരുടെ പട്ടികയിലുള്ളവര്‍. ഗപ്ടിലിന്റെ ബാറ്റിംഗ് മികവാണ് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്.

 

Top