വീണ്ടും ഗപ്റ്റിൽ; രോഹിതിനെ മറികടന്ന് ടി-20കളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരം

രാജ്യാന്തര ടി-20കളിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമെന്ന റെക്കോർഡ് വീണ്ടും സ്വന്തമാക്കി കിവീസിന്റെ മാർട്ടിൻ ഗപ്റ്റിൽ. രോഹിത് ശർമ്മയുടെ റെക്കോർഡാണ് മറികടന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിലാണ് ഗപ്റ്റിൽ റെക്കോർഡ് തൻ്റെ പേരിലാക്കിയത്. ബാറ്റിംഗിനിറങ്ങുമ്പോൾ രോഹിതിനെക്കാൾ അഞ്ച് റൺസ് മാത്രം പിന്നിലായിരുന്നു ഗപ്റ്റിൽ. കളിയിൽ 15 റൺസ് താരം നേടി.

രോഹിതിന് 3487 റൺസും ഗപ്റ്റിലിന് 3497 റൺസുമാണ് നിലവിൽ ഉള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി-20യിൽ 64 റൺസ് നേടിയപ്പോഴാണ് രോഹിത് ഗപ്റ്റിലിനെ മറികടന്ന് ഒന്നാമത് എത്തിയത്. പരമ്പരയിലുടനീളം രോഹിത് ഒന്നാമതായിരുന്നു.

Top