ചിക്കാഗോയിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു;പ്രതിക്കായി തിരച്ചില്‍

മേരിക്കയിലെ ചിക്കാഗോയില്‍ മൂന്നിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി  പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെ അക്രമിക്ക് അറിയാമെന്നാണ് കരുതുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.

രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രതി ആയുധധാരിയാണെന്നും ജാഗ്രത സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. എട്ട് പേരും അവരവരുടെ വീടുകളില്‍ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടില്‍ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളില്‍ നിന്നുമായി കണ്ടെത്തി.

തോക്കുനിയമങ്ങളിലെ അപാകതകള്‍ മൂലം അമേരിക്കയില്‍ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തോക്കുകള്‍ക്ക് ഇരയാകുന്നുണ്ട്. സ്‌കൂളുകളില്‍ വച്ച് നടക്കുന്ന വെടിവെപ്പുകളും കുറവല്ല.

 

Top