ഭീകരാക്രമണമെന്ന് സംശയം; നിരവധി പേരെ കുത്തിയ പ്രതിയെ വെടിവച്ചു വീഴ്ത്തി

ലണ്ടന്‍: നിരവധി ആളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ദക്ഷിണ ലണ്ടനിലെ സ്ട്രീതാമിലാണ് സംഭവം. എത്ര ആളുകള്‍ക്ക് പരുക്കേറ്റെന്നു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നു മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു

സംഭവം ഭീകരാക്രമണമെന്നു സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ നവംബറിലും സമാനരീതിയില്‍ രണ്ടു പേരേ കുത്തിക്കൊന്ന ഒരാളെ പൊലീസ് വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു

Top