അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്; 3 കുട്ടികള്‍ കൊല്ലപ്പെട്ടു

മിഷിഗണ്‍: അമേരിക്കയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്ഫോഡ് ഹൈ സ്‌കൂളിലാണ്. രണ്ട് പെണ്‍കുട്ടികളടക്കം 3 വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ അധ്യാപകന്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരുക്കേറ്റു.

അതില്‍ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി. 15 വയസുള്ള വിദ്യാര്‍ത്ഥിയാണ് വെടിവയ്പ് നടത്തിയത്. വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയിലാണ്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാനുള്ള അനുവാദം കുട്ടിയുടെ മാതാപിതാക്കള്‍ അനുവദിച്ചിട്ടില്ല.

Top