Guns Can’t Get Us Justice’: Chief Minister Mehbooba Mufti On Independence Day

mehabooba-mufthi

ശ്രീനഗര്‍: കാശ്മീര്‍ സംഘര്‍ഷം രൂക്ഷമായതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ക്കാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.

കാശ്മീരില്‍ തന്റെ സര്‍ക്കാരിന് മുമ്പും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ട്. ഇനിയും നടന്നേക്കും. തോക്കു കൊണ്ട് നീതി നടപ്പാക്കാനാകില്ലെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാകയുയര്‍ത്തി സംസാരിക്കുകയായിരുന്നു മെഹ്ബുബ മുഫ്തി. കാലങ്ങളായി മാറി വരുന്ന സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് കാശ്മീരിനെ പരിഗണിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

Top