കാബൂൾ : കാബൂളിലെ ആഡംബര ഹോട്ടലായ ഇന്റർകോണ്ടിനന്റലിൽ വെടിവെയ്പ്പ്. തോക്ക്ധാരികളായ നാലംഗ സംഘം നടത്തിയ ആക്രമണത്തിൽ 5 പേർ മരിച്ചെന്നാണു റിപ്പോർട്ട്. നിരവധിപേർക്കു പരുക്കേറ്റു. ഇവർ ഹോട്ടലിലേയ്ക്ക് അതിക്രമിച്ചു കടന്ന് വെടിയുതിർക്കുകയായിരുന്നു.
അക്രമികൾ ഹോട്ടലിലിലെ ചില ഭാഗങ്ങളിൽ തീയിടുകയും ചെയ്തിട്ടുണ്ട്. വെടിവെയ്പ്പ് നടന്നതിനെ തുടർന്ന് അഫ്ഗാൻ സൈന്യം ഹോട്ടലിലെ ഹെലിപാഡിലുടെ അകത്ത് പ്രവേശിച്ച് അക്രമികൾക്ക് നേരെ വെടിയുതിർത്തു. സുരക്ഷ സൈന്യത്തിന്റെ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടുവെന്ന് അഭ്യന്തര മന്ത്രാലയം വക്താവ് നസ്റത്ത് റഹീമി അറിയിച്ചു.
തീവ്രവാദികളും സുരക്ഷസേനയും തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ഹോട്ടലിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുവെന്നത് കൃത്യമായ സൂചനകളില്ല.