പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം ആക്രമണം

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തില്‍ സ്‌ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ട്. കറാച്ചിയിലെ ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപമാണ് വെടിവെയ്പ്പ് ഉണ്ടായത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചതായും വിവരമുണ്ട്.

മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തെ തുടര്‍ന്ന് സുരക്ഷ സേന നയതന്ത്ര കാര്യാലയം വളഞ്ഞു. സംഭവം ഭീകരാക്രമണമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top