നൈജീരിയയില്‍ പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്ക് നേരെ വെടിവെപ്പ്; 14 മരണം

Shot dead

വാരി: നൈജീരിയയില്‍ പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്കുനേരെ വെടിവെപ്പ്.സംഭവത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു.

എണ്ണനഗരമായ ഹര്‍കോര്‍ട്ട് തുറമുഖത്തുനിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഒമോകുനഗരത്തിലെ പള്ളിയില്‍ നിന്ന് പുതുവര്‍ഷപ്രാര്‍ഥന കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കടുത്ത ദാരിദ്ര്യം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് സായുധസംഘങ്ങള്‍ കലാപങ്ങള്‍ നടത്തുന്നത് പതിവാണ്. നൈജീരിയയിലെ പല നഗരങ്ങളും ഇത്തരത്തിലുള്ള സായുധസംഘങ്ങളാണ് നിയന്ത്രിക്കുന്നത്.

Top