മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവെപ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

Man shot

ഷിക്കാഗൊ: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

തോക്കുമായി സര്‍വകലാശാലയില്‍ എത്തിയ യുവാവാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാളെ പിടികൂടാനായിട്ടില്ല.

അമേരിക്കന്‍ സമയം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ താമസസ്ഥലത്തോട് ചേര്‍ന്നാണ് വെടിവെപ്പ് നടന്നത്.

സംഭവത്തെ തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തി വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Top