അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട ; മൂന്നു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടി വനമേഖലയില്‍ വന്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. മൂന്നു കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍ അഗളി എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നശിപ്പിച്ചു. 5000 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചതായാണു വിവരം.

കഴിഞ്ഞ മാസം അട്ടപ്പാടി പാടവയല്‍ ചെന്താമലയില്‍ വനത്തിനുള്ളില്‍ കൃഷി ചെയ്ത രണ്ടേക്കറോളം കഞ്ചാവ് തോട്ടമം എക്‌സൈസ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു. രണ്ടു പ്ലോട്ടുകളിലായി 1064 ചെടികളാണുണ്ടായിരുന്നത്. വനമേഖലയില്‍ ഇനിയും കഞ്ചാവ് തോട്ടങ്ങള്‍ ഉള്ളതായാണ് സൂചന. അതുകൊണ്ടു തന്നെ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Top