ന്യൂജഴ്‌സിയില്‍ കലാമേളയ്ക്കിടെ വെടിവയ്പ്; ഒരു മരണം, 22 പേര്‍ക്ക് പരുക്ക്

ട്രെന്റണ്‍(യുഎസ്): ന്യൂജഴ്‌സിയില്‍ നിശാ കലാമേളയ്ക്കിടെ പുലര്‍ച്ചെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റവരില്‍ 13 വയസ്സുകാരന്‍ ഉള്‍പ്പെടെ 22 പേര്‍ക്കു പരുക്കേറ്റു. പ്രാദേശിക കലാ,സംഗീത, ഭക്ഷ്യമേളയ്‌ക്കെത്തിയ ആയിരത്തോളം പേരാണു സ്ഥലത്തുണ്ടായിരുന്നത്.

വെടിവയ്പ് നടത്തിയവരിലൊരാള്‍ തന്നെയാണു മരിച്ചതെന്നും മറ്റൊരാള്‍ കസ്റ്റഡിയിലുണ്ടെന്നും പ്രാദേശിക പ്രോസിക്യൂട്ടര്‍ പറഞ്ഞു. കൗമാരക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ ഗുരുതരാവസ്ഥയിലാണ് .

new-jersey

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യം ഇനിയും വ്യക്തമായിട്ടില്ല. നിരവധി ആയുധങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

new-jersey-1

പ്രാദേശിക കലാകാരന്മാര്‍ക്കുള്ള വേണ്ടിയുള്ള പരിപാടിയായിരുന്നു നടന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച് ഞായറാഴ്ച ഉച്ചയോടെ അവസാനിക്കുന്ന പരിപാടി വെടിവെയ്പ്പിനെ തുടര്‍ന്ന് റദ്ദാക്കി.

Top