ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

നോയ്ഡ: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഗ്രാമത്തില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

മുഹമ്മദ് റിസ്‌വാന്‍, നസീം, മുഹമ്മദ് ആരിഫ്, വഖില്‍ ഖാന്‍, ഉമര്‍ ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ റിസ്‌വാന്റെ നില ഗുരുതരമാണെന്ന് പൊലിസ് വ്യക്തമാക്കി.

റിസ്‌വാന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലിസ് കേസെടുത്തു. പ്രതികള്‍ക്കായി പൊലിസ് തിരച്ചില്‍ നടത്തുകയാണെന്ന് ജാര്‍ച്ചാ പൊലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.

ഐ പി സി 307, 147, 148, 149 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Top