കശ്മീരിലെ ത്രാല്‍ മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമ ജില്ലയിലെ ത്രാല്‍ മേഖലയിലാണ് സംഭവം. പുല്‍വാമയിലെ ത്രാല്‍, ബ്രാന്‍പതേരി മേഖലകളില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. മേഖലയിലേക്ക് കൂടുതല്‍ സേനാംഗങ്ങള്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയ റൈഫിള്‍സും എസ്ഒജിയും കാഷ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Top