പെരുമ്പാവൂരിൽ ഗുണ്ടാസംഘം പിടിയിൽ

പെരുമ്പാവൂർ : പെരുമ്പാവൂർ  കുറുപ്പുംപടിയിൽ മാരകായുധങ്ങളുമായി ഗുണ്ടാസംഘം പിടിയിൽ. ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാസംഘമാണ് പൊലീസിന്റെ പിടിയിലായത്. മാരകായുധങ്ങളുമായി ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി മേഖലകളിൽ കൊലപാതകം, വധശ്രമം, ബോംബാക്രമണം, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായിരിക്കുന്നത്. വേങ്ങൂർ നിബിൻ, കോടനാട് ജോജി, നെടുങ്ങപ്ര അമൽ, അരുവപ്പാറ ബേസിൽ, നെടുങ്ങപ്ര ശ്രീകാന്ത്, ആദർശ് എന്നിവരാണ് പിടിയിലായത്.

പിടിയിലായ ജോജിയെ ഗുണ്ടാ ആക്ടിൽ നാടുകടത്തിയിട്ടുള്ളതാണ്. ഒൻപത് കേസുകളിൽ പ്രതിയാണ് ഇയാൾ . വിലക്ക് മറികടന്നാണ് ഇയാൾ ആക്രമണത്തിനായി എത്തിയത്. മറ്റ് പ്രതികളിൽ നാല് പേർക്ക് 15 കേസുകളാണ് ഉള്ളത്. പുതിയ ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നു സംഘം. ഈ സമയത്താണ് പൊലീസ് ഇവരെ പിടികൂടിയത്.

Top