Gunbattle Between Security Forces And Terrorists Erupt In Kupwara

ശ്രീനഗര്‍: വടക്കന്‍ കാഷ്മീരിലെ കുപ്‌വാരയില്‍ ജില്ലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ എറ്റുമുട്ടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച കുപ്‌വാരയിലെ ഹാന്ദ്‌വാരയിലുള്ള വനപ്രദേശത്ത് സേന നടത്തിയ തീവ്രവാദ വിരുദ്ധ നീക്കത്തിനിടെയാണ് ഏറ്റുമുട്ടല്‍.

എന്നാല്‍ ഭീകരരുടെ പ്രത്യാക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൈന്യത്തിന്റെ പ്രത്യാക്രമണം കടുത്തതോടെ തീവ്രവാദികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Top