തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി; പോലീസ് കോണ്‍സ്റ്റബിളിന് പരിക്ക്

ന്യൂഡല്‍ഹി:അബദ്ധത്തില്‍ തോക്കില്‍നിന്ന് വെടിപൊട്ടി പോലീസ് കോണ്‍സ്റ്റബിളിന് പരിക്കേറ്റു. ഡല്‍ഹിയിലെ രൂപ് നഗറിലാണ് സംഭവം. മൗറീസ് നഗര്‍ പോലീസ് സ്റ്റേഷനിലെ സച്ചിന്‍ എന്ന കോണ്‍സ്റ്റബിളിനാണ് പരിക്കേറ്റത്.

സ്വകാര്യ ക്യാഷ് വാനിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ തോക്കില്‍നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. സെക്യൂരിറ്റി ഗാര്‍ഡ് ജഗമോഹനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിക്കേറ്റ സച്ചിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top