നോര്‍വേയിലെ മുസ്ലിം പള്ളിയില്‍ വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്

ഓസ്ലോ: നോര്‍വേയിലെ മുസ്ലിം പള്ളിയില്‍ വെടിവയ്പ്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഓസ്ലോയിലെ അല്‍ നൂര്‍ ഇസ്ലാമിക് സെന്ററിലാണ് വെടിവയ്പുണ്ടായത്.

അക്രമി പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ 75 വയസുകാരന്റെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. 20 വയസുകാരനായ നോര്‍വീജിയന്‍ പൗരനാണ് അക്രമിയെന്ന് അസിസ്റ്റന്റ് പോലീസ് മേധാവി പറഞ്ഞു. ഹെല്‍മെറ്റും യൂണിഫോമും ധരിച്ചെത്തിയ ഇയാള്‍ പള്ളിക്കുള്ളില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ആക്രമണശേഷം ഓടി രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ പള്ളിയിലുള്ളവര്‍ ചേര്‍ന്നാണ് കീഴടക്കിയത്. അക്രമിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അക്രമിയുടെ ബന്ധുവിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. ഈ മരണത്തിലും അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് പങ്കുള്ളതായി പോലീസ് അറിയിച്ചു.

Top