ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെത്തി

നാദാപുരം: നാദാപുരത്ത് വാണിമേല്‍ വെള്ളിയോട് ആള്‍ താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച നാടന്‍ തോക്ക് കണ്ടെത്തി. വെള്ളിയോട്ടെ തറോല്‍ മത്തത്ത് നൗഫലിന്റെ നിര്‍മാണം നടക്കുന്ന വീടിന്റെ സ്റ്റോര്‍ റൂമിനകത്ത് നിന്നുമാണ് തോക്ക് കണ്ടെത്തിയത്.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ആറ് സെന്റിമീറ്ററോളം നീളമുള്ള തോക്കില്‍ ആറ് തിരകള്‍ നിറയ്ക്കാന്‍ സാധിക്കും. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top