നാടന്‍ തോക്കുമായി സിആര്‍പിഎഫ് ജവാനെയും സുഹൃത്തിനെയും പിടികൂടി

വയനാട്: നാടന്‍ തോക്ക് കൈവശം വെച്ച സിആര്‍പിഎഫ് ജവാനും സുഹൃത്തും വനമേഖലയില്‍ വെച്ച് പിടിയിലായി.

മുത്തങ്ങ ഫോസ്‌റ് റേഞ്ചില്‍ തോട്ടാമൂലയില്‍ വെച്ചാണ് നടന്‍ തോക്കുമായി സിആര്‍പിഎഫ് മണിപ്പൂര്‍ ബറ്റാലിയന്‍ ജവാന്‍ സുജേഷിനെയും വിപിനെയും വനം വകുപ്പ് പിടികൂടിയത്.

ഇന്നലെ രാത്രിയിലാണ് ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധങ്ങള്‍ കൈയില്‍ വെച്ചതിനും വന്യജീവി നിയമപ്രകാരവും കേസെടുത്തു.

Top