രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് ചിത്രം ‘ഗള്ളി ബോയ്’ ; ട്രെയ്‌ലര്‍ പുറത്തുവിട്ടു

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ രണ്‍വീര്‍ സിംഗ്-ആലിയ ഭട്ട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഗള്ളി ബോയിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രണ്‍വീറും, ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗള്ളി ബോയ് . എന്നാല്‍ രണ്‍വീര്‍ സിംഗ് സോയ അക്തര്‍ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ഇത്. ദില്‍ ദഡ്ക്‌നേ ദോ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Top