രണ്‍വീറിന്റെ ‘ഗല്ലി ബോയ്; ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും

രണ്‍വീര്‍ സിംങ് നായകനായെത്തുന്ന പുതിയ ചിത്രം തിയേറ്ററുകളിലേക്ക്. ‘ഗല്ലി ബോയ്’ എന്ന ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

2019 ലെ രണ്‍വീര്‍ ചിത്രങ്ങളില്‍ ആദ്യം തിയേറ്ററിലെത്തുന്ന സിനിമയാകും ഗല്ലി ബോയി. ആലിയ ഭട്ടാണ് ചിത്രത്തില്‍ രണ്‍വീറിന്റെ നായികയായ് എത്തുന്നത്. ചിത്രം ഒരു മ്യുസിക്കല്‍ ഡ്രാമയാണ്. സോയ അക്തര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Top