ദുബായ് പെൺവാണിഭം ; വഴങ്ങാത്തതിനാൽ കുഴിച്ചുമൂടാൻ ശ്രമിച്ചെന്ന് യുവതിയുടെ രഹസ്യമൊഴി

gang rape

കൊച്ചി: ദുബായ് പെൺവാണിഭ റാക്കറ്റിന്റെ നിർദേശങ്ങൾ അനുസരിക്കാത്ത പെൺകുട്ടികളെ മരുഭൂമിയിൽ കുഴിച്ചുമൂടാൻ ശ്രമിച്ചതായി യുവതിയുടെ രഹസ്യമൊഴി.

പെൺവാണിഭ സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട പൂവത്തൂർ സ്വദേശിയായ യുവതിയാണ് മൊഴി നൽകിയത്.

വീട്ടുജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തു സംഘം തന്നെ കൈമാറിയതു പെൺവാണിഭത്തിനാണെന്നു മനസ്സിലായതോടെ വഴങ്ങിയില്ല. മൂന്നു ദിവസം ഭക്ഷണം തരാതെ മുറിയിൽ അടച്ചിട്ടെങ്കിലും തയാറായില്ല.

അവർ മുറിയിലേക്കു കടത്തിവിട്ട ഇടപാടുകാരന്റെ കാലുപിടിച്ച് അപേക്ഷിച്ചപ്പോൾ അയാൾ ഉപദ്രവിക്കാതെ പുറത്തുപോയി.

സംഘത്തിൽ ഉൾപ്പെട്ടവരോട് അയാൾ കയർത്തു സംസാരിച്ചതോടെയാണു തന്നെ മരുഭൂമിയിൽ കുഴിച്ചുമൂടാൻ ഒരുങ്ങിയതെന്നാണ് മൊഴി.

മരണ ഭയത്താൽ അവരുടെ താൽപര്യങ്ങൾക്കു വഴങ്ങേണ്ടി വന്നതായും യുവതി പറഞ്ഞു. കേസിൽ സിബിഐയുടെ പ്രധാന സാക്ഷിയാണ് ഈ യുവതി.

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ മറ്റൊരു യുവതി, തന്റെ സഹോദരി മനുഷ്യക്കടത്തു റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ടതായി 2012ൽ നോർക്കയിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു മൊഴി നൽകി.

യുവതിയെ മോചിപ്പിക്കാൻ അഞ്ചു ലക്ഷം രൂപയാണു മനുഷ്യക്കടത്തു റാക്കറ്റ് സഹോദരിയോട് ആവശ്യപ്പെട്ടത്.

നോർക്കയിൽ വിവരം നൽകിയ ശേഷം പൊലീസിനും പരാതി നൽകിയതോടെ വിമാന ടിക്കറ്റിനുള്ള 25,000 രൂപ നൽകിയാൽ മതി എന്ന് അറിയിച്ചു.

സ്വർണമാല വിറ്റു തുക കൈമാറിയപ്പോൾ യുവതിയെ മോചിപ്പിച്ചു മുംബൈക്കു വിമാനം കയറ്റിവിട്ടെങ്കിലും വ്യാജ പാസ്പോർട്ടാണെന്ന വിവരം റാക്കറ്റ്തന്നെ പൊലീസിനു കൈമാറിയതിനെ ‌തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു.

Top