കൊറോണ പേടി; സൗദിയിലെ പള്ളികളും അടച്ചിടും, നിയമം ലംഘിച്ചാല്‍ ശിക്ഷ ഉറപ്പ്

റിയാദ്: ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സൗദിയിലെ എല്ലാ പള്ളികളും അടച്ചിടുമെന്ന് വ്യക്തമാക്കി സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ്.

അതേസമയം പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍ നിസ്‌കാരത്തിന് പള്ളികളിലേക്ക് പോകേണ്ടതില്ലെന്നും രോഗത്തെ ഭയക്കുന്നവര്‍ക്ക് വീട്ടില്‍ തന്നെ നിസ്‌കരിക്കാം എന്നും ഇസ്ലാമിക പണ്ഡിതന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ആരും വൈറസിനെ ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ മതകാര്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഇമാമുമാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും ഡോ. അബ്ദുല്ലത്തീഫ് ആല്‍ ശൈഖ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞദിവസം ഒമാനിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആരാധനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരാധനകള്‍ നടത്തരുതെന്നാണ് ഒമാന്‍ മതകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top