വൈറസ് പരിശോധനക്ക് ഇന്ന് മൂന്ന് രാജ്യക്കാര്‍ ഹാജരാകണം, പരിശോധന കര്‍ശനം

കുവൈറ്റ് സിറ്റി: ലോകത്താകമാനം കൊറോണ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. വലിയ രീതിയിലുള്ള മുന്‍കരുതല്‍ നടപടികളാണ് ലോകാരോഗ്യ സംഘടന സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, കുവൈറ്റില്‍ വൈറസ് പരിശോധനക്ക് മിഷ്‌രിഫ് എക്‌സിബിഷന്‍ സന്ററില്‍ സജ്ജീകരിച്ച പരിശോധന സ്ഥലത്ത് വ്യാഴാഴ്ച ഹാജരാകേണ്ടത് മൂന്ന് രാജ്യക്കാരാണ് എന്നാണ് വിവരം. ലെബനാന്‍, സിറിയ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് വന്ന ജഹ്‌റ ഗവര്‍ണറേറ്റ് നിവാസികളാണ് ഹാജരാകേണ്ടത്. ഇവര്‍ ഫെബ്രുവരി 27ന് ശേഷം കുവൈറ്റില്‍ എത്തിപ്പെട്ടവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 151 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാനും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.

Top