കോവിഡ് ബാധിച്ച് ഗള്‍ഫില്‍ ജീവന്‍ പൊലിഞ്ഞത് 200 മലയാളികള്‍ക്ക്

തിരുവനന്തപുരം: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 200മലയാളികള്‍ക്ക്. യു.എ.ഇയില്‍ മാത്രം 92 മലയാളികളാണ് മരണപ്പെട്ടത്.
സൗദിയില്‍ 58 പേരും ഖത്തറില്‍ ആറുപേരും ഒമാനില്‍ അഞ്ച് പേരും മരിച്ചു.

ഏപ്രില്‍ ഒന്നിന് യു.എ.ഇയിലാണ് ഗള്‍ഫില്‍ ആദ്യമായി മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടത്. തിങ്കളാഴ്ച മാത്രം നാലു മലയാളികളാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത്. യുവാക്കളും മധ്യവയസ്‌കരുമാണ് മരിച്ചവരില്‍ അധികവും.

ലക്ഷക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികളുടെ മരണസംഖ്യ ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. വിദേശത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് ഒരുനോക്ക് കാണാന്‍ പോലുമാകാതെ സംസ്‌കരിക്കുന്നതും വേദനയാകുന്നു.

കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതക്കുന്ന അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മരണപ്പെടുന്ന മലയാളികളുടെ എണ്ണവും ഉയരുന്നുണ്ട്.
50ഓളം മലയാളികളാണ് അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത്.

Top