താപനില ഉയരുന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ മത്സ്യലഭ്യതയില്‍ കുറവ്

അബൂദബി: താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മത്സ്യലഭ്യത കുറഞ്ഞു. സമുദ്ര ഉപരിതലങ്ങളില്‍ ഈ സീസണില്‍ മല്‍സ്യങ്ങളെത്തുന്നത് വിരളമായതിനാലും സൂര്യതാപം ഉയര്‍ന്നതോതില്‍ അനുഭവപ്പെടുന്നതുമാണ് മത്സ്യങ്ങളുടെ ലഭ്യതക്കുറവിന് കാരണം.

കാലാവസ്ഥ മാറിയാലെ ഉപരിതലത്തിലേക്ക് മത്സ്യങ്ങള്‍ മടങ്ങി എത്തുകയുള്ളു. പ്രാദേശിക മീനുകളുടെ വരവും മാര്‍ക്കറ്റുകളില്‍ വളരെ കുറവണ്. അബൂദബിക്ക് പുറമെ ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍,ഫുജൈറ തുടങ്ങിയ രാജ്യത്തെ പ്രധാന മത്സ്യ വിപണികളിലെല്ലാം ഈ സീസണില്‍ 15 മുതല്‍ 20 ശതമാനം വരെ മത്സ്യങ്ങളുടെ വിലവര്‍ധന അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു.

Top