വെല്ലുവിളികളും പ്രതിസന്ധികളും നേരിടാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് ഖത്തര്‍

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നയതന്ത്ര വിലക്കിനെ തുടര്‍ന്നുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാന്‍ സജ്ജമാണെന്ന് ഖത്തര്‍.

ഖത്തര്‍ ധനമന്ത്രി അലി ഷരീഫ് അല്‍ എമാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലക്കിനേത്തുടര്‍ന്ന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്ന് അറിയാം. എന്നാല്‍ അത്തരം വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് തങ്ങള്‍ക്ക് ഉണ്ട്. ഖത്തറിന്റെ വിദേശ വരുമാനത്തില്‍ ജിഡിപിയേക്കാള്‍ 250 ശതമാനത്തിന്റെ വര്‍ധനവുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഖത്തറിനെതിരെയുള്ള വിവിധ രാജ്യങ്ങളുടെ നിലപാട് വിപണിയെ ബാധിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതിയില്‍ നിന്ന് രാജ്യം കരകയറിയെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അദ്ദേഹം അറിയിച്ചു.

Top