ഗുലാം നബി ആസാദിനെ ജമ്മു കശ്മീർ പ്രചാരണസമിതി അധ്യക്ഷനായി നിയമിച്ചു

ഡൽഹി: ജി23 നേതാവ് ഗുലാം നബി ആസാദിനെ ജമ്മു കശ്മീർ പ്രചാരണസമിതി അധ്യക്ഷനായി നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടേതാണ് തീരുമാനം.ജമ്മു കശ്മീർ പിസിസി അധ്യക്ഷൻ ഗുലാം അഹമ്മദ് മിറിന്റെ രാജി കോൺഗ്രസ് അധ്യക്ഷ അംഗീകരിച്ചു. വികാർ റസൂൽ വാനിയെ പുതിയ പിസിസി അധ്യക്ഷനായിയും രമൺ ഭല്ലയെ വർക്കിംഗ്‌ പ്രസിഡന്റ് ആയും നിയമിച്ചു.

ജമ്മു കാശ്മീരിനുള്ള പ്രചരണ സമിതി, രാഷ്ട്രീയ കാര്യ സമിതി,ഏകോപന സമിതി, പ്രകടനപത്രിക സമിതി, അച്ചടക്ക സമിതി,പബ്ലിസിറ്റി – പബ്ലിക്കേഷൻ സമിതി എന്നിവയും സോണിയ ഗാന്ധി പ്രഖ്യാപിച്ചു. 20 അംഗ സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയും പ്രഖ്യാപിപിച്ചിട്ടുണ്ട്.

Top