ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍; അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

supreeme court

ന്യൂഡല്‍ഹി: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലുമായ് ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് കവി ജാവേദ് അക്തര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗെഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നു.

Top